Monday, September 10, 2012

onakosham


2012-13 അധ്യയനവര്‍ഷത്തിലെ ഓണാഘോഷം വിപുലമായരീതിയില്‍ത്തന്നെ ഗവ.എച്ച്.എസ്.എസ് കുളത്തൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. എല്ലാക്ലാസുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂക്കളമത്സരത്തോടുകൂടിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.ഉച്ചയ്ക്കുശേഷം വിവിധതരത്തിലുള്ള ഒാണക്കളികള്‍ സംഘടിപ്പിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട്തൊടീല്‍, ബോംബിങ് ദ സിറ്റി എന്നിവ എടുത്തുപറയത്തക്ക ആസ്വാദ്യത കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.

No comments:

Post a Comment